---
title: "വെള്ളക്കെട്ടിൽ വീണ്  11കാരന് ദാരുണാന്ത്യം"
english_title: "11-Year-Old Boy Drowns in Waterlogged Pit in Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376041/kottayam-11-year-old-boy-drowns-waterlogged-pit`"
published_at: "2026-08-01T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6df1c66d236_1000207390.jpg"
keywords: ["Kottayam", "Child Death", "Drowning", "Vakathanam", "Jal Jeevan Mission"]
---

# വെള്ളക്കെട്ടിൽ വീണ്  11കാരന് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം**: വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. ഞാലിയാകുഴി എം.ജി.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

**കോട്ടയം**: വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. ഞാലിയാകുഴി എം.ജി.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി കുഴിച്ച കുഴിയിൽ മഴവെള്ളം കെട്ടിനിന്നിരുന്നു. സഹോദരിയോടൊപ്പം കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടി അബദ്ധത്തിൽ ഈ കുഴിയിൽ വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികളെ തനിച്ചുവിടരുതെന്നും വെള്ളക്കെട്ടുകളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും അധികൃതരുടെ ജാഗ്രതാ നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376041/kottayam-11-year-old-boy-drowns-waterlogged-pit`)